കോട്ടയം പാലായിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താൻ എം.ഡി.എം.എയും എൽ.എസ്.ഡിയും കടത്തിക്കൊണ്ടു വന്നു; കേസിൽ മൂന്നു യുവാക്കൾക്ക് 22 വർഷം കഠിന തടവും പിഴയും; ശിക്ഷിച്ചത് പാലായിൽ എക്‌സൈസ് സംഘം രാസ ലഹരി പിടികൂടിയ കേസിൽ

കോട്ടയം: പാലായിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി എത്തിയ എം.ഡി.എം.എയും എൽ.എസ്.ഡിയും അടക്കമുള്ള ലാസ ലഹരി പിടികൂടിയ സംഭവത്തിൽ പ്രതിയായ മൂന്ന് യുവാക്കൾക്ക് 22 വർഷം കഠിന തടവും പിഴയും. കേസിലെ പ്രതികളായ മൂന്ന് യുവാക്കളെയാണ് വിവിധ വകുപ്പുകളിലായി 22 വർഷം ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

Advertisements

ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് നേർച്ചപാറ ഓലിക്കപാറയിൽ അഷ്‌കർ അഷറഫിനെയാണ് ് (26) 22 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും തൊടുപുഴ നർക്കോട്ടിക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് ആമക്കുന്ന് ഭാഗത്ത് കരയിൽ നിർത്താലിൽ അൻവർഷാ എൻ.എൻ (23) മൂന്നാം പ്രതി എരുമേലി സൗത്ത് കുളത്തുങ്കൽ വീട്ടിൽ അഫ്‌സൽ അലിയാർ ( 21 ) ന് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023 മെയ് 23 ന് പാലാ – തൊടുപുഴ റോഡിൽ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. മറ്റ് സംസ്ഥാനത്തു നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന രാസലഹരിയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന രാജേഷ് ജോൺ , എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർ വിനോദ് കെ ആർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രശോഭ് കെ വി ,നിമേഷ് കെ എസ് ,ദീപു ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആയിരുന്ന ആർ. രാജേഷ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.