ആലപ്പുഴയിൽ നടുറോഡിലുണ്ടായ കത്തിക്കുത്ത്; 12 വയസുകാരിയെ പീഡിപ്പിച്ച പ്രതിയോടുള്ള പ്രതികാരം എന്ന വാർത്ത വ്യാജം; സോഷ്യൽ മീഡിയ പടച്ചു വിട്ട വ്യാജ വാർത്ത പ്രചരിപ്പിച്ച് കോട്ടയത്തെ ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളും; സംഭവത്തിന് പിന്നലെ സത്യം ഇങ്ങനെ –

കോട്ടയം: ആലപ്പുഴയിൽ നടുറോഡിലുണ്ടായ കത്തിക്കുത്ത് സംഭവത്തിൽ സോഷ്യൽ മീഡിയ പടച്ചു വിട്ട വ്യാജ പ്രചാരണം പൊളിയുന്നു. 12 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ സഹോദരൻ കുത്തുന്നതാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കഥയാണ് ഇപ്പോൾ പൊളിയുന്നത്. കോട്ടയത്തെ ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത സത്യമാണോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെ എടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ആണ് ഇത്തരത്തിൽ വ്യാജ വാർത്തയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ജാഗ്രത ന്യൂസ് ആലപ്പുഴ ജില്ലാ പൊലീസുമായി ബന്ധപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതിയും കണ്ടെത്തി.

Advertisements

കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം ആണ് വ്യാജ തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. സംഭവത്തിൽ കണ്ണൂർ താഴെചൊവ്വയിൽ റിയാസിനാണ് (25) കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണു ലാൽ (25), കല്ലയം ശിവാലയം വീട്ടിൽ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത്, പൊലീസ് അറസ്റ്റുചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിയാസിന്റെ കാലിനും പിൻഭാഗത്തും തുടയിലുമായി ഏഴുകുത്തുകളുണ്ട്. വൈകിട്ട് ആറുമണിയോടെയായിരുന്നു നഗരമദ്ധ്യത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ ഏറ്റുമുട്ടിയത്. ഇരുവർക്കും പരിചയമുള്ള പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നായിരുന്നു ആദ്യം പൊലീസിനു ലഭിച്ച വിവരം.

എന്നാൽ, കേസിലെ പ്രതിയായ സിബിയുടെ സഹോദരിയായ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറുകയും, ശല്യം ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഊട്ടിയിൽ ആരോഗ്യ മേഖലയിൽ പഠനം നടത്തുകയാണ് പെൺകുട്ടി. ഇവിടെ വച്ചാണ് പ്രതി പെൺകുട്ടിയെ ശല്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തത്.

പെൺകുട്ടി പരാതിപറഞ്ഞതിനെ തുടർന്നാണ് പ്രതികൾ പദ്ധതി തയ്യാറാക്കി എത്തിയത്. തുടർന്നു പെൺകുട്ടിയെ കൊണ്ടാണ് പ്രതികൾ റിയാസിനെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയത്. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടർന്നു സ്റ്റാൻഡിലെത്തുമ്പോഴാണ് തിരുവന്തപുരം സ്വദേശികൾ ആക്രമിച്ചത്. പൊലീസും ഓട്ടോ ഡ്രൈവറുമാരും യാത്രക്കാരും ചേർന്നാണ് ഇതുവരെയും പിടിച്ചു മാറ്റിയത്. പരിക്കേറ്റ റിയാസിനെ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മുറിവ് മരണകാരണമല്ലെന്നാണ് വിവരം.

എന്നാൽ സംഭവത്തിന്റെ പ്രാഥമിക വിവരം പോലും അറിയാതെയാണ് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം ഉണ്ടായത്. ഇത് വ്യാജ പ്രചാരണമാണ് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹോദരൻ കുത്തുന്നു എന്ന പേരിലാണ് പ്രതിയ്ക്ക് വീര പരിവേഷം നൽകി കഥ പ്രചരിച്ചത്. ഇതോടെയാണ് സംഭവത്തിനു പിന്നിലെ സത്യം പുറത്ത് വന്നത്.

Hot Topics

Related Articles