കോട്ടയം: സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്കിൽ വ്യാജ ഒപ്പിട്ട് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കാണക്കാരി സ്വദേശിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുളത്തൂർ കുടിയിൽ വീട്ടിൽ ടോമി ജോസഫിനെ(52)യാണ് കുറവിലങ്ങാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2024 ജൂൺ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിക്കാരിയും ഭർത്താവും ഏറ്റുമാനൂർ ഭാഗത്ത് ഹോട്ടൽ നടത്തുകയായിരുന്നു. ഭർത്താവു മരണപ്പെട്ടു പോയതിനു ശേഷം ഇവരുടെ സുഹൃത്തായ പ്രതി പരാതിക്കാരിയുടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ചെക്ക് കൈക്കലാക്കി യതിനു ശേഷം 2500000 രൂപ തുകയെഴുതി വ്യാജമായി ഒപ്പിട്ട് കളക്ഷന് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു. ബാങ്കിൽ നിന്നുമാണ് വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് കുറവിലങ്ങാട് പോലീസ് വിവരത്തിന് കേസ് രാജ്സ്റ്റർ ചെയ്തു.വിശദമായ അന്വേഷണത്തിന് ശേഷം ജൂൺ നാലിന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.