കോട്ടയം: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്പ് വഴി 15 ലക്ഷം രൂപയുടെ തട്ടിപ്പ്, കേസെടുത്ത് മണിമല പോലീസ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട് വ്യാജ ഷെയർ ട്രേഡിങ് വഴി മുടക്കുന്ന തുകയുടെ 700 ശതമാനം ലാഭം തരാം എന്ന് വിശ്വസിപ്പിച്ചു 1595000/ രൂപ വിവിധതവണകളായി തട്ടിയെടുത്ത കേസിൽ പാലക്കാട് ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് അബ്ദുൽ ഹക്കീം (36), ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് ജാഫർ കെ (33) എന്നിവർക്കെതിരെ മണിമല പോലീസ് കേസെടുത്തു. പരാതിക്കാരനെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയത്തിലായ ശേഷം ഓൺലൈൻ ട്രേഡിങ്ങിൽ പണം ഇൻവെസ്റ്റ് ചെയ്താൽ 700 ശതമാനത്തോളം ലാഭം നേടാൻ ആകുമെന്ന് വിശ്വസിപ്പിച്ചു എസ്.സി.ബി.ഐ ഡെയ്‌ലി അനാലിസിസ് 271 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുകയും എസ്.സി – എലൈറ്റ് എന്ന ആപ്പ് ഡൌൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചു പലതവണകളായി 1595000/ രൂപയോളം തട്ടിക്കുകയായിരുന്നു. സമാനമായ തട്ടിപ്പിന്റെ പേരിൽ നിലവിൽ പ്രതികൾ പെരിന്തൽമണ്ണ സബ് ജയിലിലാണ്.
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംങ് ആപ്പ് വഴി 15 ലക്ഷം തട്ടി; പാലക്കാട് സ്വദേശികൾക്കെതിരെ കേസെടുത്ത് കോട്ടയം മണിമല പൊലീസ്
