കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനൊപ്പം വിഷു കൈ നീട്ടം കൂടി നൽകി കേരള ഫുഡ് കോർട്ട്. ജില്ലാ ജനറൽ ആശുപത്രിയിൽ ലയൺസ് ക്ലബ് സൗജന്യമായി നടത്തുന്ന ഭക്ഷണ വിതരണം കുറഞ്ഞ നിരക്കിൽ ഏറ്റെടുത്ത് നടത്തുന്നത് കേരള ഫുഡ് കോർട്ടാണ്. വിഷു ദിവസമായ വെള്ളിയാഴ്ച രാവിലെ ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണത്തിന് എത്തിയ കേരള ഫുഡ് കോർട്ട് ഉടമ റെജികുമർ വലിയ വീട്ടിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിഷു കൈ നീട്ടം നൽകിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ലയൺസ് ക്ലബിന് വേണ്ടി ജില്ലാ ജനറൽ ആശുപത്രിയിൽ കേരള ഫുഡ് കോർട്ടാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. വിഷു ദിവസം ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം വിഷു കൈ നീട്ടം വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് റെജി കുമാർ തന്നെ നേരിട്ട് കൈ നീട്ടം വിതരണം ചെയ്യുകയായിരുന്നു. നൂറിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൈ നീട്ടം വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പത്തനംതിട്ടയിൽ അറസ്റ്റിൽ
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനന്ദു (26) വാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബസുഹൃത്ത് കൂടിയാണ് ഇയാൾ.
പെൺകുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പിന്നീട് വൈദ്യപരിശോധ നടത്തി. അനന്ദു പാണ്ടനാട്ടെ തന്റെ വീടിനു സമീപമുള്ള പെൺകുട്ടിയുടെ വീട്ടിൽ വച്ചും, ഇപ്പോൾ കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന അടൂർ കൈതക്കലുള്ള വീട്ടിൽ വച്ചും പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.