കോട്ടയത്തെ മുൻ ഡി വൈ എസ് പി വി. അജിത്തിന് ഐ.പി.എസ് : ക്രമസമാധാന ചുമതലയിലേയ്ക്ക് ഉടൻ ; അജിത്ത് അടക്കം 23 ഉദ്യോസ്ഥർക്ക് ഐ.പി.എസ്

ന്യൂഡൽഹി : നാല് മാസത്തോളം വൈകിയ ശേഷം സംസ്ഥാന പൊലീസിലെ മിടുക്കരായ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഐ പി.എസ് നൽകി ഉത്തരവ്. ഐ പി എസ് ലഭിച്ചവരിൽ കോട്ടയം മുൻ ഡി വൈ എസ് പി വി. അജിത്തും ഉൾപ്പെടുന്നു. നാലു മാസം മുൻപ് സർവീസിൽ നിന്ന് ഇദേഹം വിരമിച്ചെങ്കിലും ഐ.പി.എസ് ലഭിക്കുന്നതോടെ തിരികെ സർവീസിൽ എത്തും. തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും എസ്.പിയായാണ് ഇദേഹം വിരമിച്ചത്.

Advertisements

ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിക്കുന്ന കാര്യത്തിൽ മാസങ്ങളായി അനിശ്ചിതത്വം നില നിന്നിരുന്നു. ഇതിനാണ് ഇപ്പോൾ തീർപ്പായിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ചേർന്ന കമ്മിറ്റിയാണ് ഈ ഉദ്യോഗസ്ഥർക്ക് ഐ പി എസ് നൽകാൻ ശുപാർശ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വി.അജിത്, കെ എസ് ഗോപകുമാർ, പി.ബിജോയ്, സുനീഷ് കുമാർ, വി.കെ പ്രശാന്തൻ കാണി, കെ.എ. ബാബു മാത്യു, കെ.എസ് സുദർശൻ, ഷാജി സുഗുണൻ, കെ.വി.വിജയൻ, ജെ.കിഷോർ കുമാർ, എൻ. അബ്ദുൽ റഷീദ്, വി. എസ്. അജി, ആർ.ജയശങ്കർ, കെ. ഇ.ബൈജു, വി.എം.സന്ദീപ്, വി. സുനിൽകുമാർ, എ.എസ് രാജു, കെ.സി.ജോൺ കുട്ടി, എൻ രാജേഷ്, റജി ജേക്കബ്, ആർ മഹേഷ്, പി.എസ് സജീവൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Hot Topics

Related Articles