കോട്ടയം: ഓണക്കാലത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച ഒരു കിലോ കഞ്ചാവും പത്ത് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബംഗളൂരുവിലെ വിദ്യാർത്ഥിയായ മാടപ്പള്ളി മുതപ്ര പരപ്പൊഴിഞ്ഞ വീട്ടിൽ ആകാശ് മോനെ (19)യാണ് ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഉം, ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട് സമ്മതിച്ചു. കോട്ടയം
ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പി കെ.പി തോംസൺ ന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ബി. വിനോദ് കുമാർ ന്റെ നേതൃത്വത്തിൽ എസ്.ഐ ജെ. സന്ദീപ്, എസ്.ഐ രതീഷ് പി.എസ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽപോലീസ് ഓഫീസർ മാരായ ഷിജിൻ, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും , ജില്ലാപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും (ഡാൻസാഫ്) ടീമും ചേർന്നാണ് പ്രതി യെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.