കോട്ടയത്തെ കഞ്ചാവ് കടത്തുകാരന്റെ തോളിൽ ‘ചേതക്ക്’ കൈവച്ചു! കഞ്ചാവുമായി എത്തിയ പ്രതി പൊലീസിന്റെ വലയിലായി; കഞ്ചാവ് കടത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തന്ത്രം പൊളിച്ചത് പൊലീസ് നായകളായ ചേതക്കും ഡോണും ചേർന്ന്

സ്‌പെഷ്യൽ സ്റ്റോറി
ജാഗ്രതാ ന്യൂസ്

കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി ഒറീസ സ്വദേശിയെ പൊലീസ് പിടികൂടിയതിനു വഴിയൊരുക്കിയത് കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ രണ്ട് നായ്ക്കൾ.! ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക് സ്‌നിഫർ നായ ഡോണും, ട്രാക്കർ ഡോഗ് ചേതക്കും ചേർന്നാണ് കഞ്ചാവ് പിടിച്ചതും, പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർക്ക് ‘ചൂണ്ടിക്കാട്ടിയതും’. പ്രതിയെ തിരിച്ചറിഞ്ഞ ചേതക്ക്് തോളിയിൽ കൈ വച്ച് കഞ്ചാവുമായി എത്തിയ ആളെ പിടികൂടുകയായിരുന്നു.

Advertisements

വെള്ളിയാഴ്ചയായിരുന്നു നാലു കിലോ കഞ്ചാവുമായി, ഒറീസ സന്തോഷ്പുർ സ്വദേശി പരീഷ് നായിക്കി(27)നെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ എത്തുന്നതായി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ശക്തമാക്കുകയും ചെയ്തു. കോട്ടയം ജില്ലാ പൊലീസിന്റെ കെ നയൻ സ്‌ക്വാഡിലെ ഹാൻഡ്‌ലർമാരായ എ.എസ്.ഐ കെ.വി പ്രേംജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ നർക്കോട്ടിക് സ്‌നിഫർ നായ ഡോണിനെയുമായാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് ഷാലിമാർ – നാഗർകോവിൽ ഷാലിമാർ എക്‌സ്പ്രസിൽ എട്ട് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് ഡോൺ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ, കഞ്ചാവ് വച്ചിരുന്ന ബാഗിന്റെ ഉടമ ആരാണെന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് ഇതര സംസ്ഥാന തൊഴിലാളികൾ നൽകിയത്. ഇതോടെ പൊലീസ് തന്ത്രം മാറ്റുകയായിരുന്നു.

ബാഗിൽ നിന്നും ഉടമസ്ഥന്റെ മണം പിടിച്ച ശേഷം ഉടമയെ തിരിച്ചറിയാൻ ഡോഗ് സ്‌ക്വാഡിലെ നായയെ എത്തിക്കാമെന്ന നിർദേശം ഡോഗ് സ്‌ക്വാഡ് അംഗങ്ങൾ മുന്നോട്ടു വച്ചു. ഇതോടെ ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ചേതക്കിനെ ഹാൻഡ്‌ലർ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിച്ചു. തുടർന്ന് ബാഗിൽ നിന്നും മണം പിടിച്ച ചേതക്ക്, പരീഷ് നായക്കിന്റെ തോളിലേയ്ക്കു ചാടിക്കയറി, കൈ വച്ച് പിടിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles