കോട്ടയം : സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉപാധ്യക്ഷൻ ശബരീനാഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് .
കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
കെ പി സി സി നിർവാഹക സമതി അംഗം ജെയ്ജി പാലക്കലൊടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായ അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, അൻസു സണ്ണി, നിഷാന്ത് ആർ, അനൂപ് അബുബക്കർ, യദു സി നായർ, ഡാനി രാജു,ജിജി മൂലങ്കുളം ഷൈൻ സാം, മീവൽ ഷിനു കുരുവിള, വിവേക് കുമ്മണ്ണൂർ,വിനീത അന്ന തോമസ് റാഷ് മോൻ ഓത്താറ്റിൽ,ജോൺസൺ ,ജിനീഷ് നാഗമ്പടം,മഹേഷ്, അൻസൺ,ശരത്ത്കോടിമത,ദീപു’വിമൽ’അഭിഷേക്,ആൽവിൻ,സുഹൈൽ,ഷെറിൻ,സനോജ്,ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.