കോട്ടയം പെരുമ്പായിക്കാട് ലോറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ : ഭീഷണിപ്പെടുത്തിയത് മണ്ണെടുപ്പ് തടയുന്നതിന്റെ പേരിൽ 

കോട്ടയം  : ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച  കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത്  പാറയിൽ വീട്ടിൽ ജോൺ മകൻ ലിജിൻ എന്ന് വിളിക്കുന്ന ലിബിൻ ജോൺ (28), പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോസഫ് മകൻ ജോർജ് ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം  ഗവൺമെന്റിന്റെ പാസോട് കൂടി മണ്ണെടുപ്പ് നടത്തി ലോറിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ്  ലോറി ഉടമയായ തോമസിനോട്   പണം  ആവശ്യപ്പെട്ട്   ഭീഷണിപ്പെടുത്തുകയായിരുന്നു.

Advertisements

തോമസിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ലിബിൻ ജോണിന്  ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ  എന്നിവിടങ്ങളിലായി അടിപിടി, കഞ്ചാവ് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ജോർജ് ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ  അടിപിടി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ വിദ്യ വി, പ്രദീപ് ലാൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.