കോട്ടയം: സഹപ്രവർത്തകനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ കുമരകം എസ്.എച്ച്.ഒ പിടികൂടിയത് ഒറ്റയ്ക്ക് പിന്നാലെ ഓടി. കോട്ടയം ഏറ്റുമാനൂർ കാരിത്താസിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാം പ്രകാശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജിബിൻ ജോർജിനെയാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജി ഒറ്റയ്ക്ക് പിന്നാലെ ഓടി പിടികൂടിയത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ശ്യാം പ്രകാശ് പകച്ചു നിന്നപ്പോഴാണ് കുതറിയോടിയ പ്രതിയെ അതിവേഗം പിന്നാലെ ഓടി ഷിജി പിടികൂടിയത്.
തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് കോട്ടയം കാരിത്താസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറെ ചവിട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം തന്നെ കോട്ടയം ജില്ലയിലെ നൈറ്റ് ഓഫിസറായ കുമരകം എസ്.എച്ച്.ഒ കെ.ഷിജി സ്ഥലത്ത് എത്തിയിരുന്നു. പൊലീസ് വാഹനം അടുത്ത് എത്തിയപ്പോൾ തന്നെ പ്രതി റോഡ് മുറിച്ച് കടന്ന് ഓടിരക്ഷപെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ശ്യാം വിവരം ഷിജിയെ അറിയിച്ചു. പ്രതി ഓടുന്നത് കണ്ട ഉടൻ തന്നെ എസ്.എച്ച്.ഒയും പിന്നാലെ കുതിച്ചു. പൊലീസ് പിന്നാലെ എത്തുന്നത് കണ്ട പ്രതി നേരേ ഓടിയത് സമീപത്തെ പുരയിടത്തിലേയ്ക്കാണ്. ആളൊഴിഞ്ഞു കിടന്ന പുരയിടത്തിയേക്ക്് ചാടി രക്ഷപെട്ട പ്രതിയെ പിന്നാലെ ചാടിക്കടന്ന് സാഹസികമായാണ് ഷിജി പിടികൂടിയത്. തൊട്ടടുത്ത കുഴിയിലേയ്ക്കു ചാടി രക്ഷപെടാൻ പ്രതി ശ്രമിച്ചെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. മീറ്ററുകളോളം ദൂരം പിന്നാലെ ഓടി സാഹസികമായാണ് ഇദ്ദേഹം പ്രതിയെ പിടികൂടിയത്.