കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികളെ വലച്ച് വലിയ തിരക്ക്. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം ഉള്ളതാണ് കാരണം.ഇന്ന് രാത്രി 8 മണി മുതൽ തുടങ്ങിയതാണ് ജില്ലാ ജനറൽ ആശുപത്രിയിൽ വലിയ രീതിയിലുള്ള തിരക്ക്.അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമുള്ളതാണ് തിരക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുകാരണം മണിക്കൂറുകളോളം രോഗികൾ ക്യൂവിൽ നിന്ന് ബുദ്ധിമുട്ടേണ്ട അവസ്ഥയിലാണ് ഇപ്പോൾ. പെട്ടെന്നുണ്ടാകുന്ന എമർജൻസികൾ കാരണം ഡോക്ടർമാർ പല സ്ഥലങ്ങളിലേക്ക് മാറിയതാണ് തിരക്കിന് കാരണം എന്നും പറയുന്നു. രാത്രികാലങ്ങളിൽ പതിവായി മൂന്ന് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. ഇതു കാരണം തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു.എന്നാൽ ഒരു ഡോക്ടർ മാത്രം ഉള്ളത് ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ വലിയ ബുദ്ധിമുട്ടിൽ ആക്കുകയാണ്. ഇതുകാരണം മണിക്കൂറുകളോളം രോഗികളും,കുട്ടികൾ ഉൾപ്പെടെയുള്ളവർ നിൽക്കേണ്ട അവസ്ഥയാണ്.