തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. സ്വപ്നയുടെ ആദ്യ വിവാഹത്തിലുള്ള മകളും തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ യുവാവുമാണ് വിവാഹിതരാകുന്നത്. ജൂലൈ നാല് തിങ്കളാഴ്ച തിരുവനന്തപുരം മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന വിവാഹത്തിൽ പക്ഷേ, സ്വപ്ന സുരേഷ് പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്വപ്നയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഇപ്പോൾ വിവാഹിതയാകുന്നത്. സ്വപ്നയുടെ ദ്യ വിവാഹത്തിലെ ഭർത്താവ് കൃഷ്ണകുമാറിനൊപ്പമാണ് ഇപ്പോൾ മകൾ നിൽക്കുന്നത്.
വർഷങ്ങളായി യുവാവുമായി സ്വപ്നയുടെ മകൾ പ്രണയത്തിലായിരുന്നു. ഇതേ തുടർന്ന് മകളുടെ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൃഷ്ണകുമാർ വിവാഹത്തിന് സമ്മതിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പുറത്തു വന്നതോടെ സ്വപ്ന കേരളം വിട്ടിരുന്നു. ഇതിനു പിന്നാലെ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ സ്വപ്ന വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സ്വപ്നയുടെ ഫോണിലേയ്ക്കു വന്ന വിളി കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ യുവാവിനെയാണ് വിളിച്ചതെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്വപ്നാ സുരേഷ് താമസിക്കുന്ന സ്ഥലം കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെയാണ് സ്വപ്ന സുരേഷിന്റെ മകളും യുവാവും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്. തുടർന്നു ഈ വിവാഹം തന്നെ തങ്ങൾക്ക് മതിയെന്ന നിലപാടിയിൽ യുവാവിന്റെ കുടുംബം എത്തി. എന്നാൽ, സ്വപ്നാ സുരേഷ് വിവാഹത്തിന് എത്തില്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. വിവാഹത്തിന് സ്വപ്ന എത്തിയാൽ സ്വാഭാവികമായും മാധ്യമ ശ്രദ്ധ കൂടുതലായി എത്തും. ഇത് ഒഴിവാക്കുന്നതിനായാണ് ഇപ്പോൾ സ്വപ്ന വിവാഹത്തിൽ നിന്നും ഒഴിവാകുന്നത്.