കോട്ടയം ജില്ലയിൽ കഞ്ചാവും മയക്കുമരുന്നും കണ്ടെത്താൻ പൊലീസ് പരിശോധന ശക്തം; ജില്ലയിൽ വൻ കഞ്ചാവ് വേട്ട; വിവിധ സ്റ്റേഷനുകളിൽ വൻ കഞ്ചാവ് വേട്ട

കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും ലഹരി മാഫിയയെയും തടയാനുള്ള ജില്ലാ പൊലീസിന്റെ ആക്ഷൻ തുടരുന്നു. ജില്ലയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള കഞ്ചാവ് വേട്ടയുടെ കണക്കുകൾ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയാണ് പുറത്തു വിട്ടത്.

Advertisements

എറണാകുളം ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലിസിന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിവരുന്ന എൻ.ഡി.പി.എസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കോട്ടയം ജില്ലയിൽ പരിശോധന നടത്തിയത്. കോട്ടയം സബ് ഡിവിഷനിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ എൻ.ഡി.പി.എസ് കേസുകൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം ടൗൺ, ഏറ്റുമാനൂർ, ഗാന്ധിനഗർ, അയർക്കുന്നം, കുമരകം മുതലായ സ്ഥലങ്ങളിലാണ് പരിശോധന നടത്തിവരുന്നത്. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും, കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും, അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 കേസുകളും, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 7 കേസുകളും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2 കേസുകളും രജിസ്റ്റർ ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനക്കായിവച്ചിരുന്ന 10 ഗ്രാം കഞ്ചാവ് പൊലീസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മള്ളൂശേരി ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം പതിയിൽപറമ്പിൽ ജോസഫ് എബ്രഹാം(25) മണിമല വെള്ളാവൂർ മുഞ്ഞനാട്ട്പറമ്പിൽ ജോജിമോൻ(23) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി സബ് ഡിവിഷൻ പരിധിയിൽ ചങ്ങനാശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി കുറിച്ചി സജിവോത്തമപുരം മുള്ളൂർ വീട്ടിൽ കെവിൻ ടോം സജി (19), യെ 20 ഗ്രാം കഞ്ചാവുമായി എസ്. ഐ ജയ്ക്യഷ്ണന്റെ നേതൃത്വത്തിൽ സി. പി. ഓ തോമസ് സ്റ്റാൻലി , സി. പി. ഓ സന്തോഷ്, സി. പി. ഓ കലേഷ്, സി. പി. ഓ. ജിബിൻ ലോബോ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

പള്ളിയ്ക്കത്തോട് കല്ലാടുംപൊയ്ക, നളനിയ്ക്കൽ വീട്ടിൽ തങ്കച്ചൻ മകൻ സുധീഷ് തങ്കച്ചൻ(28), കാണക്കാരി കുറുമുള്ളൂർ, ചിറയിൽ വീട്ടിൽ സതീഷ് ബാബു മകൻ ഷിബിൻ കെ ബാബു(27), ആനിയ്ക്കാട് കോമ്പാറ കുറ്റിയ്ക്കാട്ട് വീട്ടിൽ മനോജ് മകൻ മനീഷ്(27) എന്നിവരെ പള്ളിക്കത്തോട് പൊലീസാണ് പിടികൂടിയത്. കഞ്ചാവ് നിറച്ച സിഗരറ്റ് വലിയ്ക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

പൈക മേടയ്ക്കൽ വീട്ടിൽ പയസ് (51) കഞ്ചാവ് ബീഡി വലിയ്ക്കുന്നതിനിടെയാണ് കൂരാലി ഭാഗത്തു വച്ച് പൊൻകുന്നം പൊലീസ് പിടികൂടിയത്. പാമ്പാടി സൗത്ത് പാമ്പാടി ചെലംബടം അലൻ സി ജോൺസണി(20)യാണ് കഞ്ചാവുമായി പാമ്പാടി പൊലീസ് പിടികൂടിയയത്.
മീനടം വില്ലേജിൽ മാളിയേക്കൽപറമ്പ് വീട്ടിൽ രാജേഷ് എം.ആറി(27)നെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്.

കാഞ്ഞിരപ്പള്ളിയിൽ ചങ്ങാലിക്കുഴിയിൽ മാന്തറയിൽ വീട്ടിൽ അബ്ദുൽ സമദിനെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കരയിൽ തമ്പലക്കാട് ഷാപ്പുപടി ഭാഗത്ത് റോഡ് സൈഡിൽ കണ്ടെത്തിയ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പാലമ്പ്ര ആലംപുരയ്ക്കൽ .സുനിൽ അപ്പച്ചനെയാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും കഞ്ചാവുമായി പൊലീസ് പിടികൂടിയത്.

Hot Topics

Related Articles