കോട്ടയം പൊൻകുന്നത്ത് വളർത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; ആക്രമണം നായ്ക്കളെ ഉപയോഗിച്ചും കല്ലും കമ്പും ഉപയോഗിച്ച്

കോട്ടയം:  യുവാവിനെ തന്റെ വളർത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത്  കാഞ്ഞിരത്തിങ്കൽ വീട്ടിൽ രാജേന്ദ്രൻ മകൻ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇന്നലെ ഉച്ചയോടു കൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അനന്തു  യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും, തുടർന്ന് തന്റെ വീട്ടിലെ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനന്തുവിന് പൊൻകുന്നം സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അജി പി.ഏലിയാസ്, എ.എസ്.ഐ വിക്രമൻ, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.