കോട്ടയം: ശക്തമായ കാറ്റിലും മഴയിലും നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. ഓണവിപണി ലക്ഷ്യമാക്കി ഒരുക്കിയ കോത്തല പുതുശേരില്‍ ബെന്നിയുടെ നൂറു കണക്കിനു വാഴകളും, കപ്പയും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും നിലം പൊത്തിയത്.കൃഷിചെയ്ത നാനൂറു മൂട് ഏത്ത വാഴയില്‍ 200 വാഴയോളം ഒടിഞ്ഞു. ഇതില്‍ ഭൂരിഭാഗം വാഴകളും കുടം വന്നവയാണ്. 60സെന്റ് സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി.
വാഴകൃഷി നശിച്ചതിലൂടെ മാത്രം ബെന്നിക്ക് 40000 രൂപയോളം നഷ്ടമുണ്ടായി. കൃഷി ചെയ്ത 1500മൂട് കപ്പയില്‍ പകുതിയോളം കപ്പ മറിഞ്ഞുവീണു. ബാക്കിയുള്ളവ കിഴങ്ങ് ചീഞ്ഞ നിലയിലുമാണ്. 10മൂട് കപ്പ പറിച്ചാല്‍ 2കിലോ കിട്ടിയാല്‍ ആയെന്നു ബെന്നി പറഞ്ഞു. കടം വാങ്ങിയും, സ്വര്‍ണം പണയപ്പെടുത്തിയാണ് കൃഷി ചെയ്തത്. എന്നാല്‍. കാലാവസ്ഥ ചതിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ബെന്നി. കൂരോപ്പട പഞ്ചായത്തിലെ 14 ാം വാര്‍ഡ് നിവാസിയാണ് ബെന്നി. കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.