പത്തനംതിട്ട: ജില്ലയിലെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. കൊല്ലമുള വില്ലേജിൽ പലകക്കാവിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. സാമുവൽ (22), വയസ്സ് അദ്വൈത് (22) എന്നിവരെയാണ് കാണാതായത്. അദ്വൈത് പൊക്കണാമറ്റത്തിൽ എന്നയാളെ കണ്ടെത്താനുണ്ട്. ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിന് ഫയർ ഫോഴ്‌സിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
മഴവെള്ള പാച്ചിലിൽ കൊക്കത്തോട് നെല്ലിക്കപാറ ചപ്പാത്തിൽ കാർ ഒഴുക്കിൽപ്പെട്ടു . ഡ്രൈവർ അത്ഭുതമായി രക്ഷപെട്ടു. നാട്ടുകാരുടെ ശ്രമഫലമായി വടം ഉപയോഗിച്ച് കുറെ താഴെ ആയി തെങ്ങിൽ കാർ കെട്ടി നിർത്തി . മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലമുള വില്ലേജിലെ പലകക്കാവ് തോട്ടിലെ ഒഴുക്കിൽപ്പെട്ട രണ്ടു പേരിൽ ഒരാളെ മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ ആൾക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ല . ഒഴുക്കിൽപ്പെട്ടയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കൊക്കാത്തോട് നെല്ലിക്കപ്പാറയിൽ കാർ ഒഴുക്കിൽപ്പെട്ടു. ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിൽ ആയിരുന്നു സംഭവം. കോന്നിയുടെ മലയോര മേഖലയിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ് തുടരുന്നത്. കല്ലാറിലെയും അച്ചൻകോവിൽ ആറിലെയും ജല നിരപ്പ് ഉയർന്നിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ജില്ലയിൽ നാളെ- ഓഗസ്റ്റ് ഒന്ന് മുതൽ 4 വരെ തീയതികളിൽ അതി ശക്തമായ മഴക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ
നദികളിലും മറ്റ് ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങാൻ പാടില്ല.
നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ആവശ്യം വരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും ചെയ്യേണ്ടതാണ്. മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ സാധ്യത മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം.