ട്രാക്കുണർന്നു : ട്രെയിൻ പറന്നു; കോട്ടയത്തെ ഇരട്ടപ്പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങി

കോട്ടയം : ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂര്‍ – ചിങ്ങവനം റെയില്‍ പാതയിലൂടെ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി.പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പാലരുവി എക്‌സ്പ്രസ് പുതിയ പാതയിലൂടെ കടന്നു പോയത്.

Advertisements

നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിന്‍ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാന്‍ അനുമതി ലഭിച്ചത്. ഇരട്ടപ്പാതയില്‍ സര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയില്‍വെ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരട്ടപ്പാത വരുന്നതോടെ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം കൂടുതല്‍ സുഗമമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ മാറുന്നത് കൂടാതെ പല തീവണ്ടികളുടേയും യാത്രസമയം കുറയ്ക്കുകയും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുകയും കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.