എന്താണ് കളക്ടറെ ഈ മഴ കാണുന്നില്ലേ..? കോട്ടയത്ത് കുട്ടികൾക്ക് അവധിയില്ലേ..? കനത്ത മഴയായിട്ടും അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ശക്തം

കോട്ടയം: കനത്ത മഴ അതിശക്തമായി തുടർന്നിട്ടും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇവിടെ ഒരിടത്തും അവധി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലടക്കം കമന്റിട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജില്ലയിലെ വിവിധ മേഖലകളിൽ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്.

Advertisements

Hot Topics

Related Articles