കോട്ടയം: ഗാന്ധിനഗറിൽ കഞ്ചാവും ബ്രൗൺഷുഗറും വിൽപ്പന നടത്തിയ കേസിൽ അസം സ്വദേശികളായ രണ്ടു പേർ പിടിയിൽ. അസം ദേഖിയാജൂലി ആരിജ് അഹമ്മദ് , ദൂബ്രി മായാർ ചാർ ജാഹിർ ഹുസൈൻ അലി എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 275.63 ഗ്രാം കഞ്ചാവും, .58 ഗ്രാം ബ്രൗണ്ട ഷുഗറും കണ്ടെത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Advertisements