നവകേരളം ബഹുജനസദസ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കാളികളാകും ; മന്ത്രി വി.എന്‍. വാസവൻ

കോട്ടയം : ഡിസംബര്‍ 12,13,14 തീയതികളില്‍ കോട്ടയം ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളം ബഹുജനസദസില്‍ സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ളവര്‍ പങ്കാളികളാകുമെന്ന്  സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നവകേരളം ബഹുജനസദസുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisements

ഓരോ നിയോജകമണ്ഡലത്തിലെയും പ്രത്യേകക്ഷണിതാക്കളായി സ്വാതന്ത്യസമരസേനാനികള്‍, മത-സമുദായനേതാക്കള്‍, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിപ്രതിനിധികള്‍, യൂണിയന്‍ ചെയര്‍മാന്‍മാര്‍, കലാകാരന്‍മാര്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, തൊഴിലാളികള്‍, കര്‍ഷകപ്രതിനിധികള്‍, സാമൂഹ്യപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുള്ളവരും പങ്കാളികളാകും. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സംഘാടനഭാരവാഹികളുടെ നിയോജകമണ്ഡലംതലയോഗം ഒക്ടോബര്‍ 25നകം പൂര്‍ത്തീകരിക്കണമെന്നും വേദിയും നടത്തിപ്പും സംബന്ധിച്ചു അന്തിമതീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറില്‍തന്നെ ബൂത്തുതല യോഗങ്ങള്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയുടെ ഇടവേളകളില്‍ സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അതത് നിയോജകമണ്ഡലങ്ങളില്‍തന്നെയുള്ള കലാകാരന്‍മാര്‍ക്ക് അവസരം നല്‍കും. ജില്ലയുമായോ നിയോജകമണ്ഡലങ്ങളുമായോ ബന്ധപ്പെട്ട പുതിയ പദ്ധതികളുള്ളവ മുഖ്യമന്ത്രി വേദിയില്‍ പ്രഖ്യാപിക്കും. സ്റ്റേജിനു സമീപമുള്ള കൗണ്ടറില്‍ പരാതികള്‍ സ്വീകരിക്കുകയും അപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

യോഗത്തില്‍ തോമസ് ചാഴികാടന്‍ എം. പി, എം.എല്‍എ മാരായ അഡ്വ. ജോബ് മൈക്കിള്‍, സി. കെ. ആശ, ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, എ. ഡി.എം ജി. നിര്‍മല്‍ കുമാര്‍, ആര്‍. ഡി.ഒമാരായ പി.ജി. രാജേന്ദ്ര ബാബു, വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. എ. മുഹമ്മദ് ഷാഫി, സോളി ആന്റണി, കെ. ഗീതാകുമാരി, പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ എം. അമല്‍ മഹേശ്വര്‍, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. അനീസ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.