വൈക്കം: ഹിന്ദു ഐക്യവേദിയുടെ 20 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനങ്ങളുടെ ഭാഗമായി വൈക്കം താലൂക്ക് സമ്മേളനം നടത്തി. ദളവാക്കുളം സ്റ്റാന്റിന് മുന്നിൽ നിന്ന് പ്രകടനമായി വന്ന് വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന് മുന്നിൽ നടന്ന സമ്മേളനത്തിന് താലൂക്ക് പ്രസിഡന്റ് എസ്. അപ്പു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനേഷ് കാട്ടാമ്പാക്ക് സ്വാഗതം പറഞ്ഞ യോഗം ഉല്ലല അമൃതാനന്ദമയി മഠം ബ്രഹ്മചാരിണി നൈവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വക്താവ് ആർ. വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എസ്. വിജേ ഷ് കൃതഞ്ജത പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി സി. എസ്. നാരായണൻകുട്ടി, ഖജാൻജി വി. എൻ. വിക്രമൻ നായർ, താലൂക്ക് സംഘടനാ സെക്രട്ടറി കെ. ഡി. ബിനോയ്, സെക്രട്ടറി പി. കെ. രതീഷ്, വർക്കിംഗ് പ്രസിഡന്റ് ഇ. പി. ശശീന്ദ്രൻ, കെ . വി. തമ്പി, സത്യൻ, ഹരി, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.