കൂരോപ്പട : സർക്കാർ ഹോമിയോ ഡിസ്പെൻസറി ളാക്കാട്ടൂരിന്റെ നേതൃത്യത്തിൽ 11മത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ ആശ ബിനുവിന്റെ അധ്യക്ഷത വഹിച്ചു. പരിപാടി കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളിമാത്യു ഉദ്ഘാടനംചെയ്യ്തു. മെഡിക്കൽ ഓഫിസർ ഡോ: ജയമോൾ. ജെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അനിൽ കൂരോപ്പട യോഗ സന്ദേശം നൽകുകയും മെമ്പറുമാരായ കുഞ്ഞുഞ്ഞമ്മ കുര്യൻ, സന്ധ്യ. ജി. നായർ ക്ഷീര ഉദ്പതാക സംഘം പ്രസിഡന്റ് ജോയ് വാക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് ഡോ : തിലകൻ. ഇ. വി ( യോഗ ഇൻസ്ട്രുക്ടർ ) യോഗ പരിശീലനവും അവബോധന ക്ലാസും നടത്തുകയും ചെയ്ത പരിപാടിയിൽ എൻ.എ.എം നഴ്‌സയാ ജോയ്സി ജോൺ നന്ദി പ്രകാശിപ്പിച്ചു.
Advertisements