കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ പിടിയിലെന്നു സൂചന; പിടികൂടിയത് കോട്ടയം ജില്ലാ പൊലീസ്; ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ കേന്ദ്രത്തിൽ നിന്നും അരുണിനെ പൊലീസ് പൊക്കി

ജാഗ്രത എക്‌സ്‌ക്യൂസീവ്
കോട്ടയം: വധ ശ്രമവും കൊലപാതകവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ പൊലീസ് പിടിയിലെന്ന് സൂചന. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഹണിട്രാപ്പ് കേസിൽ രണ്ടു വർഷത്തോളമായി രഹസ്യ കേന്ദ്രത്തിൽ അടക്കം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജില്ലാ പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ചിങ്ങവനത്തെ സ്വർണ വ്യാപാരിയെ ഹണിട്രാപ്പ് കേസിൽ കുടുക്കിയതിന്റെ മുഖ്യ ആസൂത്രകൻ അരുൺ ഗോപനായിരുന്നു. ഇയാളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പ തന്നെ മുൻകൈ എടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ ്അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന ലഭിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles