കോട്ടയം: കോഴിക്കോട്ടെ പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ പരാതിക്കാരെ ഭീഷണിപ്പെടുത്താൻ തോക്കും, തോക്ക് ലൈസൻസും ഉപയോഗിച്ചിരുന്നതായി പരാതി. തട്ടിപ്പിലൂടെ ഷാൻ തട്ടിയെടുക്കുന്ന പണം തിരികെ ആവശ്യപ്പെടുന്നവർക്ക് വാട്സ്അപ്പിലൂടെ തന്റെ തോക്കും തോക്ക് ലൈസൻസും അയച്ചു നൽകിയാണ് ഷാൻ ഭീഷണിപ്പെടുത്തിയിരുന്നത്. തന്റെ കയ്യിൽ തോക്ക് ലൈസൻസ് ഉണ്ടെന്നും, തോക്ക് കൈവശമുണ്ടെന്നും ഇയാൾ ഇതിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
ഇയാളുടെ ചതിയിൽ കുടുങ്ങുന്ന ആളുകളിൽ പലരും പണം തിരികെ ആവശ്യപ്പെടുമ്പോഴാണ് ഇയാൾ തന്റെ തോക്ക് പുറത്തെടുത്തിരുന്നത്. വാട്സ്അപ്പിലൂടെ തോക്കിന്റെ ഫോട്ടോ അയച്ചു നൽകുന്ന പ്രതി, ഇതിനൊപ്പം തന്റെ ചിത്രം പതിച്ച ഗൺലൈസൻസും അയച്ചു നൽകും. പണം തിരികെ ചോദിക്കുന്നവർക്ക് മാത്രമാണ് ഇയാൾ ഗൺലൈസൻസ് അയച്ചു നൽകിയിരുന്നത്. ഇത്തരത്തിൽ ഇയാളുടെ ഗൺലൈസൻസ് കണ്ട് ഭയന്ന് പലരും പരാതി നൽകാൻ പോലും തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ , താമസിച്ച ഫ്ളാറ്റിൽ തന്നെ നിരവധി ആളുകളെ കബളിപ്പിച്ച കോഴിക്കോട് സ്വദേശി ഷാനിന് ഗൺലൈസൻസ് നൽകിയതിന് പിന്നിൽ ഉന്നത സ്വാധീനമുണ്ടെന്നാണ് പരാതിക്കാർ വിശ്വസിക്കുന്നത്. നിരവധി തട്ടിപ്പുകേസിൽ പ്രതിയായ ഇയാൾക്ക് ഗൺലൈസൻസ് നൽകിയത് പൊലീസിലെ സ്വാധീനം ഉപയോഗിച്ചാണ് എന്നാണ് പരാതിക്കാരുടെ ആരോപണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഇയാളുടെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഇയാളുടെ തട്ടിപ്പുകേസിൽ ഇടനില നിന്നത് പലപ്പോഴും ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെയായിരുന്നുവെന്നും പരാതിക്കാർ പറയുന്നു.
കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് ഷാനിന്റെ തട്ടിപ്പ് കഥകൾ പുറത്ത് വന്നത്. ജാഗ്രത ന്യൂസ് ലൈവ് ഈ വാർത്ത പുറത്ത് വിട്ടതോടെ നിരവധി പരാതിക്കാരാണ് രംഗത്ത് എത്തിയത്. തുടർന്ന് ഇവരിൽ പലരും ജാഗ്രത ന്യൂസ് ലൈവിനെ പരാതിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്ത് വന്നത്.