കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവിനു എതിർ വശത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ അമ്പാടിയ്ക്ക് എതിരെ വ്യാപക പരാതി. ഹോട്ടലിന്റെ അടുക്കള വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതി. ഇവിടെ അടുക്കളയിലെ വൃത്തിയില്ലായ്മയ്‌ക്കെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഹോട്ടലിൽ വിളമ്പുന്ന ചിക്കൻ വിഭവങ്ങൾക്ക് ഗുണനിലവാരമില്ലാത്ത കോഴിയെ ഉപയോഗിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഹോട്ടലിന്റെ അടുക്കളയിൽ കയറിയാൽ ആരും അറയ്ക്കുന്ന അന്തരീക്ഷമാണ് എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ രോഗ കാരണമാകുന്ന ഹോട്ടലിന്റെ അന്തരീക്ഷം പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നതിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ പരാതി നൽകാൻ ആറും എത്താറില്ല. ഇത് കൂടാതെ രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ എം.സി റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന പലരും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാലും പരാതി നൽകാറില്ല. ഈ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നത് വൃത്തി ഹീനമായ സാഹചര്യത്തിൽ തന്നെ തുടരുന്നതെന്നാണ് പരാതി. ഹോട്ടലിൽ ആഹാരത്തിനായി ഉപയോഗിക്കുന്ന വാങ്ങുന്ന ചിക്കനും ഗുണനിലവാരമില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിന് എതിർവശത്ത് പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിന് എതിരെ വ്യാപക പരാതി; വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അമ്പാടി രോഗം പടർത്തുന്നതായി ആരോപണം
