കോട്ടയം: തിരുവാതുക്കലിൽ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. കോട്ടയം തിരുനക്കര നഗരമധ്യത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിനെയും , ഭാര്യ ഡോ.രാധയെയുമാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ ഇവരുടെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, തികച്ചും പ്രഫഷണലായി ചെയ്ത കൊലപാതകം ഒരു ഇതര സംസ്ഥാന തൊഴിലാളി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ അടക്കം പറയുന്നത്.
ഒരു തരി പൊന്ന് പോലും ഇതര സംസ്ഥാനക്കാരൻ കവർന്നില്ല..!
രണ്ടു പേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് അസം സ്വദേശിയായ പ്രതിയാണെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ഇയാളെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണവും പുരോഗമിക്കുന്നത്. എന്നാൽ, പണം തട്ടിപ്പ് കേസിൽ ആറു മാസത്തിലേറെ റിമാൻഡിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങി വൈരാഗ്യം തീർക്കാൻ അതിക്രൂരമായ കൊലപാതകം നടത്തിയപ്പോൾ , ഒരു തരി പൊന്ന് പോലും വീട്ടിൽ നിന്നും മോഷണം പോയിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളി, പ്രത്യേകിച്ച് മുൻപ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ഇത്തരത്തിൽ വീട്ടിൽ നിന്നും മോഷണം നടത്താതെ മടങ്ങി എന്നത് സംശയാസ്പദം തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിവിആറും മൊബൈൽ ഫോണും..!
വീട്ടിൽ നിന്നും സിസിടിവിയുടെ ഡിവിആറും, സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്. വൈരാഗ്യം തീർക്കാൻ കൊലപാതകം നടത്തുന്ന പ്രതി, പ്രത്യേകിച്ച് ഇതര സംസ്ഥാനക്കാരൻ തന്നെ പിടിക്കുമെന്ന് ഭയക്കില്ലെന്നാണ് ഇതുവരെയുള്ള കൊലപാതകങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇങ്ങനെയുള്ള ഒരു പ്രതി സിസിടിവി ക്യാമറയുടെ ഡിവിആർ മോഷ്ടിച്ച് നശിപ്പിക്കാൻ ശ്രമിക്കുമോ, മൊബൈൽ ഫോണുകൾ മാത്രം മോഷ്ടിക്കുമോ എന്ന സംശയം ബാക്കി.
തികച്ചും പ്രഫഷണൽ ടച്ച്..!
വീടിന്റെ വാതിൽ തകർക്കാൻ അമ്മിക്കല്ലുമായി എത്തിയ പ്രതി , സ്‌കൂഡ്രൈവർ ഉപയോഗിച്ച് ജനാലയുടെ കൊളുത്ത് ഇളക്കി മാറ്റി വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചത് തികച്ചും പ്രഫഷണലായി തന്നെയാണ്. കൃത്യമായി പരിശീലനം ലഭിച്ച ക്രിമിനൽ സംഘങ്ങളുടെ മാതൃകയിലാണ് വീടിന്റെ ജനൽ പാളിയിൽ നിന്നും കൊളുത്ത് ഇളക്കി മാറ്റി, ജനൽ തുറന്ന് വാതിൽ തുറന്ന് ഉള്ളിൽ കടന്നിരിക്കുന്നത്. രണ്ടു പേരെയും കൊലപ്പെടുത്തിയ രീതിയും തിരച്ചും പ്രഷഫണലായി തന്നെയാണ്. ഒരു അനക്കത്തിന് പോലും ഇടകൊടുക്കാതെ കൃത്യമായി മർമ്മത്തിന് തന്നെ അടിച്ചുള്ള അതിക്രൂരമായ കൊലപാതകം…! മൃതദേഹം കിടന്ന മെത്തയോ, ഷീറ്റോ ഒരൽപം പോലും ഇളകിയിട്ടേയില്ലെന്നതും പ്രഫഷണൽ ടച്ചിന്റെ ഉദാഹരണമായി.
നായ്ക്കളെയും മയക്കി
മുൻപ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകളിൽ ഒരിടത്ത് പോലും നായ്ക്കളെ മയക്കി പ്രതികൾ ഉള്ളിൽ കയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നായക്കളെ മയക്കി ആസൂത്രിതമായി കുറ്റകൃത്യം ചെയ്യാൻ ഒരു ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് തനിച്ച് സാധിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.
സിബിഐ വരും മുൻപ് ക്രൂരമായ കൊലപാതകം
സിബിഐ സംഘം വിജയകുമാറിന്റെ മകന്റെ ദുരൂഹ മരണക്കേസ് അന്വേഷിക്കാൻ എത്തും മുൻപ് അതിക്രൂരമായി നടന്ന കൊലപാതകം എന്തുകൊണ്ട് ഇതര സംസ്ഥാനക്കാരനിലേയ്ക്ക് എത്തി എന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു. മകന്റേത് കൊലപാതകമാണ് എന്ന് വിശ്വസിച്ചിരുന്ന വിജയകുമാർ കോടതികളിൽ കയറിയിറങ്ങിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം നേടിയെടുത്തത്. ഈ സിബിഐ വരുന്നതിനെ ഭയന്ന ആരെങ്കിലും ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്.