കോട്ടയം : സ്ത്രീകൾ പോലീസിൽ പരാതി നൽകിയിട്ടും ഒരു പരിഹാരവുമില്ല എന്ന് കൊട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ കെ സുരേന്ദ്രൻ.കൊല്ലം എംഎൽഎ മുകേഷിന്റെ കാര്യത്തിൽ സർക്കാർ ബോധപൂർവ്വം കണ്ണടയ്ക്കുന്നു. സിദ്ദിഖിന്റെ കാര്യത്തിൽ കോൺഗ്രസിനും അനങ്ങാപ്പാറ ആയിരുന്നു. ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിക്ക് ആ പദവിയിലിരിക്കാൻ എന്താണ് അവകാശം മുഖ്യമന്ത്രി ഇതിന് അഭിപ്രായം പറയണം. പരാതി നൽകിയ കേസുകളിൽ പോലീസ് നടപടി ഉണ്ടായില്ല ഇത് കേരളത്തിൽ മാത്രമേ നടക്കത്തുള്ളൂ കേരളത്തിലെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യമാണ് ഇപ്പോൾ. സർക്കാരിനെ താൽപര്യമുള്ളവരെ എല്ലാം സംരക്ഷിക്കുന്ന കാര്യമാണ് ഇപ്പോൾ കാണുന്നത്. രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിച്ച മന്ത്രി സജി ചെറിയാനെ ഒന്ന് ശാസിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് രാജിവെച്ച് ഒഴിഞ്ഞ് മാറണം. വിഷയത്തിൽ നിയമ വിദഗ്ദ്ധരുമായി സംസാരിച്ച് നിയമനടപടികൾ സ്വീകരിക്കും.വീണ ജോർജ് വെറും വാചകകസർത്ത് മാത്രമാണ് നടത്തുന്നത്.സർക്കാരിന് സംരക്ഷിച്ചു നിർത്തേണ്ട ഉന്നതർ ഈ ലിസ്റ്റിലുണ്ട് സർക്കാർ ഒരു പുക മറ തീർക്കുകയാണ് എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.