കോട്ടയം : ജൂനിയർ ചേംബർ ഇന്റർനാഷനൽ ( ജെ.സി.ഐ ) ഇന്ത്യയുടെ പൊതുജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സെപ്തംബർ 9 മുതൽ 15 വരെ ജെ.സി.ഐ വാരം ‘ നമ ‘ എന്ന പേരിൽ ആഘോഷിക്കും . ജെ.സി.ഐ. കോട്ടയത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ വാരാഘോഷ ത്തിന്റെ ഭാഗമായി നടത്തുമെന്ന് ജെ.സി.ഐ. കോട്ടയം പ്രസിഡന്റ് ശ്യാം മോഹൻ എം. എസ് , ജെ.സി.ഐ വാരാഘോഷ കൺവീനർ അഖിൽ ജോസ് , ദീപു ഫിലിപ്പ് , അഭിജിത്ത് കർമ്മ എന്നിവർ അറിയിച്ചു . യുണൈറ്റഡ് നേഷന്റെ സുസ്ഥിര വികസനലക്ഷ്യങ്ങളെ മുൻനിർത്തി യാണ് വാരാഘോഷം സംഘടിപ്പിക്കുന്നത് .
സൈക്ലത്തോൺ , പ്രമേഹ പരിശോധന ക്യാംപ് , സംരംഭകത്വ വികസനസെമിനാർ , ലിംഗ സമത്വപരിശീ ലനപരിപാടി , സൗജന്യ ഭക്ഷണവിതരണം ,സമാധാനസന്ദേശയാത്ര എന്നിവ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ. കോട്ടയം സംഘടിപ്പിക്കും .
സെപ്തംബർ 9 – ന് സൗജന്യ ഭക്ഷണ വിതരണം , ലിംഗ സമത്വ സെമി നാർ , സ്ത്രീ സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടത്തും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്തംബർ 10 – ന് പൊതുജനങ്ങൾക്കായി പ്രമേഹ പരിശോ ധനക്യാംപ് , ചെറുകിട സംരംഭകർക്കായി ബാങ്കുകളുടെ സഹകരണത്തോടെ സംരംഭകത്വ വികസന സെമിനാറും കോട്ടയം മുനിസിപ്പാലിറ്റി കോംപ്ലക്സിൽ സംഘടിപ്പിക്കും . കോട്ടയം ജില്ലാ സൈക്ലിംഗ് അസോസിയേഷനുമായി ചേർന്ന് സൈക്ലോത്തോണും സംഘടിപ്പിക്കും . സെപ്തംബർ 11 – ന് കോട്ടയം വൈ.എം.സി.എയുടെ സഹകരണ ത്തോടെ ചെസ്സ് മത്സരം സംഘടിപ്പിക്കും .
സെപ്തംബർ 12 – ന് തുണിസഞ്ചി വിതരണം , വൃക്ഷത്തൈ നടീൽ എന്നീ പരിപാടികൾ നടത്തും .
സെപ്തംബർ 13 – ന് ജെ.സി.ഐ. ചേംബർ ഓഫ് കൊമേഴ്സ് , ജെ . സി.ഐ സീനിയർ മെമ്പർ അസോസിയേഷന് അംഗങ്ങളെ ആദരിക്കും .
സെപ്തംബർ 14 – ന് സമാധാനമാർച്ച് , ഇ – സേവാ കേന്ദ്രം ഉദ്ഘാടനം , ഓണസ്റ്റി ഷോപ്പ് ഉദ്ഘാടനം എന്നിവ സംഘടിപ്പിക്കും .
സെപ്തംബർ 15 – ന് ബിസ്സിനസ്സ് അവാർഡ് വിതരണവും ജെ.സി.ഐ. കോട്ടയത്തിന്റെ കുടുംബസംഗമവും നടത്തും .