കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ തമ്മിലടിച്ച് വിദ്യാർത്ഥി സംഘടനകൾ ; തമ്മിലടിച്ചത് സി.എം. എസ് കോളേജിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ എസ്.എഫ്.ഐ   കെ.എസ്.യു പ്രവർത്തകർ

കോട്ടയം : കോട്ടയം നഗരത്തില്‍ തമ്മിലടിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. എസ്എഫ്ഐ കെ എസ് യു പ്രവര്‍ത്തകരാണ് കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നില്‍ തമ്മിലടിച്ചത്. വൈകുന്നേരം സിഎംഎസ് കോളേജില്‍ നടന്ന എസ്എഫ്ഐ പരിപാടിക്കിടയില്‍  ഉണ്ടായ വാക്കേറ്റത്തേയും സംഘര്‍ഷത്തേയും തുടര്‍ന്ന് പരിക്കേറ്റ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍.

Advertisements

എന്നാല്‍ ഇതറിഞ്ഞ് കെഎസ് യു പ്രവര്‍ത്തകര്‍ കൂടി ആശുപത്രിയിലേക്ക് എത്തിയതോടെ ആശുപത്രി സംഘര്‍ഷ ഭൂമിയായി മാറി.   ആശുപത്രിക്ക് മുന്നില്‍ തമ്മിലടിച്ച പ്രവര്‍ത്തകരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്.എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എഫ്ഐ സിഎംഎസ് കോളേജില്‍ മുന്‍കൂട്ടി നിശ്ചയിച്ച    പരിപാടിയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തി അവരുടെ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്.  പ്രകോപനപരമായി എത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കോളേജിന് മുന്നില്‍ ഏറ്റുമുട്ടുകയായിരുന്നു.

Hot Topics

Related Articles