കൊച്ചി: നസ്ലെൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ’18 പ്ലസ്’ എന്ന സിനിമയുടെ ചിത്രീകരണം വടകരയിൽ ആരംഭിച്ചു.
അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജോ ആന്റ് ജോയുടെ മികച്ച വിജയത്തിനുശേഷം ഇതേ ടീം വീണ്ടും ഒരുമിക്കുകയാണ്.അരുൺ ഡി ജോസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജോ ആന്റ് ജോ. അദ്ദേഹമാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അദ്ദേഹം പങ്കുവച്ചത്.
ബിനു പപ്പു,സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, ഉണ്ണിരാജ, പ്രിയ എന്നിവരാണ് 18 പ്ലസിലെ മറ്റ് അഭിനേതാക്കൾ. ‘മാറ്റം അനിവാര്യമാണ്’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ഫലൂദ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യനാണ്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഡിറ്റർ-ചമൻ ചാക്കോ,പ്രൊഡക്ഷൻ ഡിസൈനർ-നിമീഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി. എസ്, മേക്കപ്പ്-സിനൂപ്രാജ്, പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്- ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ. പി .ആർ. ഒ എ. എസ് ദിനേശ്.