കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനായി എംപി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മിനി ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജോസ് കെ മാണി എംപി

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനായി എംപി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മിനി ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജോസ് കെ മാണി എംപി.

ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിപാല സംവിധാനവും ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകരുമുള്ള സംസ്ഥാനം കേരളമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ആരോഗ്യ രംഗത്തുണ്ടാകുന്ന ഏതു വെല്ലുവിളിയും സധൈര്യം ഏറ്റെടുക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നവരാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. കോവിഡിനെതിരായ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം ഇതിന് മികച്ച ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ആരോഗ്യമേഖലയില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു വീഴ്ചയും വന്നുകൂടായെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് ഗ്രാമീണ പഠന-സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്നും അനുവദിച്ച മിനി ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ വര്‍ഗ്ഗീസ് പി പുന്നൂസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ സൈറു ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ അജിത് കുമാര്‍, പിടിഎ പ്രസിഡന്റ് അഡ്വ. ഗിരിജ ബാബു, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഷ്, മെഡിക്കോ സോഷ്യോളജി വിഭാഗം ലക്ചറര്‍ ഡോ സന്തോഷ് കുമാര്‍ എ ജി, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് മിനി ബസ് വാങ്ങിയത്. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് എത്തി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പഠനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തുന്നതിനും വേണ്ടിയാണ് പുതിയ ബസ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.