ചരിത്രത്താളുകളിൽ നിന്നും എത്ര അടർത്തി മാറ്റിയാലും പൂർവികരുടെ സേവനങ്ങൾ അതായിരം സൂര്യപ്രകാശത്തോളം ജ്വലിച്ചു നിൽക്കും: താഴത്തങ്ങാടി ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബു ഷമ്മാസ് മൗലവി

കോട്ടയം: രാജ്യസ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകൾ പിൻപറ്റിയവരാണ് നമ്മുടെ പൂർവികർ. ചരിത്രത്താളുകളിൽ നിന്നും എത്ര അടർത്തി മാറ്റിയാലും അതായിരം സൂര്യപ്രകാശത്തോളം ജ്വലിച്ചു നിൽക്കുമെന്നും താഴത്തങ്ങാടി ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബു ഷമ്മാസ് മൗലവി പറഞ്ഞു. താഴത്തങ്ങാടി മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യവും, ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾ വരിച്ച ത്യാഗങ്ങളുടെയും വലിയ ഓർമ്മപ്പെടുത്തലാണ് ഈ ദിനരാത്രങ്ങളിലൂടെ കടന്ന്‌പോകുന്നത്.
പൗരാണിക കാലം മുതലുളള ഈ നാടിന്റെ ചിന്താശേഷിയും കർമശേഷിയും ധർമ്മബോധവും ഉൾചേരുന്നതാണ് ലോകത്തിന് തന്നെ മാത്യകയായ ഇന്ത്യൻ ഭരണഘടനയെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിലൂടെയാണ് ഇന്ത്യയുടെ സുഗമമായ നിലനിൽപ്പ് എന്നും താഴത്തങ്ങാടി ഇമാം ചൂണ്ടിക്കാട്ടി.

Advertisements

25 ഭാഗങ്ങളും12 ഷെഡ്യൂളുകളും 400 ൽ അധികം ആർട്ടിക്കിളുകളും ചേർന്ന ഭരണഘടന രാജ്യത്തെ ഏറ്റവും ചെറിയ വിഭാഗത്തിന്റെ അവകാശങ്ങളെപ്പോലും അഭിസംബോധന ചെയ്യുന്നുണ്ട് എന്നും ഇമാം ഓർമ്മപ്പെടുത്തി. സമൂഹ നന്മ ആഗ്രഹിക്കുന്ന മനുഷ്യൻ സ്വജീവിതം അതിന് മാതൃകയാക്കണം.പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ സന്നദ്ധനാകണമെന്നും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട് ഇമാം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജമാഅത്ത് ട്രഷറർ ഹാജി നൂറുദ്ദീൻ മേത്തർ ദേശീയ പതാക ഉയർത്തി, ജനറൽ സെക്രട്ടറി അൻവർ പാഴൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇമാം ജുബൈർ അദനി,റാഷിദ് കുമ്മനം,അഫ്‌സൽ റഹ്‌മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..മദ്രസാ വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.