കോട്ടയം കടുത്തുരുത്തിയിൽ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ വീട്ടമ്മ മരിച്ചു : മരിച്ചത് കാഞ്ഞിരത്താനം സ്വദേശിയായ വീട്ടമ്മ 

കടുത്തുരുത്തി;  റോഡ് മുറിച്ചു കടക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം. നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോളാണ് ബസെത്തുന്നത്.  റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി  റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കേറിയിറങ്ങി മൃതദേഹം കോട്ടയം  മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. ഏകമകന്‍ അഖില്‍ തോമസ്

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.