കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് വയോധികൻ

കോട്ടയം: കടുത്തുരുത്തി അരുണശേരിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രദേശത്തെ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തി അരുണശേരി മറ്റക്കോട്ടിൽ വർക്കി തൊമ്മനെ (84)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഇദ്ദേഹം വർഷങ്ങളായി തന്റെ ഷെഡിലാണ് താമസിച്ചിരുന്നത്. രാവിലെ നാട്ടുകാരാണ് ഷെഡിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം കടുത്തുരുത്തി പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles