കോട്ടയം കടുത്തുരുത്തിയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ 60 കിലോ കഞ്ചാവ് കടത്തിയ സംഭവം; കോട്ടയം സ്വദേശികളായ മൂന്നു പ്രതികൾക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ വിൽപ്പനയ്ക്കായി 60 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസിൽ മൂന്നു പ്രതികൾക്കു പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27), ആദിൽ എന്നിവരെയാണ് തൊടുപുഴ നർക്കോട്ടിക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു.

Advertisements

2020 ജൂൺ 17 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറുപ്പന്തറ മാർക്കറ്റിലെത്തിയ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നുമാണ് കടുത്തുരുത്തി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ഏറ്റുമാനൂർ മേഖലയിലെ ഗുണ്ടാ സംഘങ്ങൾക്കു കഞ്ചാവ് എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയതെന്നാണ് കുറ്റപത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി.എസ് ബിനും, എസ്.ഐ ടി.എസ് റെനീഷ്, ജില്ലാ പൊലീസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ വിജയപ്രസാദ്, എ.എസ്.ഐ സിനോയ്, സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തത്.

Hot Topics

Related Articles