കോട്ടയം കടുത്തുരുത്തിയിൽ മൂർഖൻ പാമ്പിനെ പിടികൂടി ; വാവാ സുരേഷെത്തി പിടികൂടിയത് മൂർഖനേയും 25 കുഞ്ഞുങ്ങളേയും

കോട്ടയം : കോട്ടയം കടുത്തുരുത്തി  പാലകരയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും മൂർഖൻ പാമ്പിനേയും 25 കുഞ്ഞുങ്ങളെയും പിടികൂടി. വാവാ സുരേഷെത്തി ഇവയെ പിടികൂടിയത്.  പാലകരയിലെ തെക്കേടത്ത് പുരയിടത്തിലെ വാഴത്തോട്ടത്തിലാണ് മൂർഖനേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്.

Advertisements

പാലകരയിലെ തെക്കേടത്ത് പുരയിടത്തിലെ വാഴ തോട്ടത്തിൽ ഇന്നലെ പകൽ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ട വീട്ടുകാർ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് തിരുവനന്തപുരത്തു നിന്നും പുലർച്ചയോടെ എത്തിയ വാവ സുരേഷ്  പറമ്പിലെ മാളത്തിൽ നിന്നും പാമ്പിനെയും 25 കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു. പാമ്പിനെയും കുഞ്ഞുങ്ങളെയും അടുത്തുള്ള വനത്തിൽ വിടുമെന്ന് വനപാലകർ അറിയിച്ചു.

Hot Topics

Related Articles