കോട്ടയം സ്വദേശിയായ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു : മരിച്ചത് നീണ്ടൂർ കൈപ്പുഴ സ്വദേശിയായ 17 കാരൻ 

കോട്ടയം: നീണ്ടൂർ സ്വദേശി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. 1992ൽ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക് പോയത്. 

Advertisements

ജാക്സന്‍റെ മാതാവ്​ റാണി അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. സഹോദരങ്ങൾ: ജ്യോതി, ജോഷ്വാ, ജാസ്മിൻ. 2019ൽ ആണ് ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

Hot Topics

Related Articles