കോട്ടയം കളത്തിപ്പടി പൊൻപള്ളി പാലത്തിൽ നിന്നും രാത്രിയിൽ ലോട്ടറി വിൽപ്പനക്കാരൻ ആറ്റിൽ ചാടി; മൃതദേഹം കണ്ടെത്തിയത് രാവിലെ; മരിച്ചത് കളത്തിപ്പടി സ്വദേശിയായ ഭിന്നശേഷിക്കാരൻ

കോട്ടയം: കളത്തിപ്പടി പൊൻപള്ളി പാലത്തിൽ നിന്നും ലോട്ടറി വിൽപ്പനക്കാരൻ ആറ്റിൽ ചാടി. ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരനാണ് ഇന്നലെ രാത്രി എട്ടരയോടെ ആറ്റിൽ ചാടിയത്. അഗ്നിരക്ഷാ സേനയും കോട്ടയം ഈസ്റ്റ് പൊലീസും തിരച്ചിൽ നടത്തിയെങ്കിലും രക്ഷപെടുത്താനായില്ല. ഇന്നു രാവിലെ എട്ടു മണിയോടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി. കളത്തിപ്പടിയിലെ ലോട്ടറി വിൽപ്പനക്കാരനായ ഭിന്നശേഷിക്കാരൻ കാർത്തികപ്പള്ളി ബാലചന്ദ്രന്റെ (69) മൃതദേഹമാണ് കണ്ടെത്തിയത്.

Advertisements

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കളത്തിപ്പടിയിൽ മീനന്തറയാറ്റിലാണ് ഇദ്ദേഹം ചാടിയത്. രാത്രിയിൽ പൊൻപള്ളി പാലത്തിനു സമീപം ലോട്ടറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ രാത്രിയിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ രാത്രി തന്നെ അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആറ്റിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, രാവിലെ എട്ടു മണിയോടെ മീനന്തറയാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു. തുടർന്ന് പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles