കോട്ടയം കളത്തിക്കടവിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം സെപ്റ്റിക് ടാങ്ക് മാലിന്യം റോഡരികിൽ തള്ളി; പരാതിയുമായി നാട്ടുകാർ രംഗത്ത് ; നാട്ടുകാരെ കണ്ട് ടാങ്കർ ലോറി അതിവേഗം ഓടിച്ചു പോയി

കോട്ടയം: കളത്തിക്കടവിൽ ടാങ്കർ ലോറിയിൽ എത്തിയ സംഘം റോഡരികിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ടാങ്കർ ലോറിയിൽ എത്തിയ സംഘം റോഡരികിലെ പുല്ലിനുള്ളിലേയ്ക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്. റോഡിലൂടെ പിന്നാലെ എത്തിയ വാഹനങ്ങളിൽ എത്തിയ ആളുകൾ ടാങ്കർ ലോറി റോഡരികിൽ മാലിന്യം തള്ളുന്നത് കണ്ടിരുന്നു. ഇവരെ കണ്ടതോടെ അതിവേഗം ടാങ്കർ ലോറി ഓടിച്ചുകൊണ്ടു പോകുകയായിരുന്നു.

Advertisements

കളത്തിക്കടവിലും പരിസര പ്രദേശത്തും വ്യാപകമായി ടാങ്കർ ലോറിയിൽ എത്തുന്ന സംഘം മാലിന്യം തള്ളുന്നത് പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് സാധാരണക്കാരായ ആളുകളാണ് ഇതു മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഓരോ ദിവസവും രാത്രി സമയത്താണ് ഇത്തരത്തിൽ അനധികൃതമായി വാഹനങ്ങൾ എത്തി മാലിന്യം തള്ളുന്നത്. ഇത്രത്തിൽ കളത്തിക്കടവ് ഭാഗത്ത് വാഹനത്തിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles