കടുത്തുരുത്തി: കാണക്കാരി പഞ്ചായത്ത് വാര്‍ഡ് 12ല്‍ വേദഗിരി ഭാഗത്ത് വാഹനത്തില്‍ രാത്രിയില്‍ മാലിന്യം തളളിയ ആളെ കണ്ടെത്തി 25,000 രൂപ പിഴ അടപ്പിക്കുകയും തളളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ മേരി തുമ്പക്ക, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജു വി. കുര്യന്, ജെഎച്ച്ഐ അരുണ്‍ എം. നായര്‍, ഹരിതകര്‍മസേനാംഗങ്ങളായ രമാദേവി, രമണി ഷാജന്, പ്രദേശവാസികളായ പയസ്സ് കരിവേലില്‍, ജിജോ പാമ്പനാനിക്കല്‍, ജോര്‍ജ് തുമ്പക്കര, ഡോമി കരിവേലില്‍, രാജേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ റോഡരികില്‍ തളളിയ മാലിന്യം പരിശോധിച്ചു ഉടമയെ തിരിച്ചറിഞ്ഞാണ് പിഴ അടപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി അറിയിച്ചു.