ഏറ്റുമാനൂർ: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജുവിനെയാണ് (24) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയത്. കുറവലങ്ങാട് ഏറ്റുമാനൂർ സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ ജില്ലാ പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ച കളക്ടറാണ് പ്രതിയ്‌ക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് പുറത്തിറക്കിയത്.
Advertisements