കോട്ടയം : കോട്ടയം കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാണക്കാരി സ്വദേശിക്ക് ദാരുണാന്ത്യം . കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വാദശി ജയപ്രസാദ് (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏകദേശം 12 മണിയോടുകൂടി കാണക്കാരിജംഗ്ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. കാണക്കാരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തൽക്ഷണം മരിച്ചു. കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക്ക് നടത്തുന്ന ആളാണ് മരിച്ച ജയപ്രസാദ്.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.