കാണക്കാരി ഉപതെരഞ്ഞെടുപ്പ്:
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിലെ വോട്ടർ പട്ടിക പുതുക്കാൻ നടപടി ആരംഭിച്ചു. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേരു ചേർക്കാം. ജൂൺ എട്ടുവരെയാണ് അവസരം. നിലവിലുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുള്ള കരട് വോട്ടർ പട്ടിക ഇന്ന് ( മെയ് 25ന് ) പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ എട്ടിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ജൂൺ 18ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

Advertisements

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അവകാശവാദങ്ങളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്കോ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കുള്ള സ്ഥാനമാറ്റം സംബന്ധിച്ച അപേക്ഷകളും ഓൺലൈനായാണ് സ്വീകരിക്കുക. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ നേരിട്ടും  രജിസ്ട്രേഡ് തപാലിലൂടെയും നൽകാം.

Hot Topics

Related Articles