കോട്ടയം : കാനം സി.എം.എസ് ഹൈസ്കൂളിനു സമീപം ടോറസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. ചാമംപതാൽ കരോട്ടു മുറിയിൽ ഷെഫീഖ് (46) നാണ് പരുക്കേറ്റത്.
തലയ്ക്കും കാലിനും കൈയ്ക്കും പരുക്കേറ്റ ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം. കാനം ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയും
ചാമംപതാലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.