കുറിച്ചിത്താനം : തലയാറ്റുംപിള്ളി മനയിൽ സ്ഥിതി ചെയ്യുന്ന കാനനക്ഷേത്രത്തിന് പറയിപെറ്റ പന്തിരുകുലത്തിലെ ഒമ്പതാമത്തെ പുത്രൻ പാക്കനാരുടെ ഇപ്പഴത്തെ തലമുറയുടെ പ്രതിനിധി. ഉണ്ണികൃഷ്ണ പാക്കനാർ തങ്ങളുടെ പരമ്പരാഗത വരുമാന .സ്റോതസായ മുളകൊണ്ട് മനോഹരമായ പാലം നിർമ്മിച്ചു നൽകി. വീട്ടുപകരണങ്ങളും സംഗീതോപകരണങ്ങളും എന്തിനെറെ പ്രകൃതി സൗഹൃദമായ പാർപ്പിടങ്ങൾ വരെ അദ്ദേഹം നിർമ്മിച്ചു നൽകുന്നു.ഉണ്ണികൃഷ്ണ പാക്കനാരുടെ മുള പാടും രാവ്, ബാംബു സിംഫണി എന്നീ സംഗീത പരിപാടി ഇന്ന് വിശ്വ പ്രസിദ്ധമാണ്.
പല പരിസ്ഥിതി മീറ്റിങ്ങുകളിലൂടെ അനിയൻ തലയാറ്റും പിള്ളിയുമായ പാക്കനാരുടെ സൗഹൃദം വളർന്നു. അങ്ങിനെയാണ് അദ്ദേഹം കാനനക്ഷേത്രത്തെപ്പറ്റി അറിഞ്ഞത്.അതിൽ നിർമ്മാണത്തിലിരിക്കുന്ന പ്രകൃതി സൗഹൃദ വേദിയിലേക്ക് ഒരു ബാoബു ബ്രിഡ്ജ് തൻ്റെ വക എന്നു പാക്കനാര്‍ പറഞ്ഞിരുന്നു. ഇന്ന് പാക്കനാരും കൂട്ടരും വന്ന് പണി പൂർത്തി ആക്കി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആ പച്ച ആയ മനുഷ്യന് ഉണ്ണികൃഷ്ണ പാക്കനാർക്ക് ഇത്ര മനോഹരമായ ഒരു ബാബു ബ്രിഡ്ജ് നിർമ്മിച്ചു നൽകിയത്.