കോട്ടയം: കഞ്ഞിക്കുഴി കളത്തിക്കടവിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി ചേർത്തല സ്വദേശിയുടേത്. KL59W7916 നമ്പർ ടാങ്കർ ലോറിയാണ് റോഡരികിൽ മാലിന്യം തള്ളിയതെന്ന് ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ചേർത്തല നഗരസഭയിലെ സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ ലൈസൻസുള്ള വാഹനാണ് റോഡരികിൽ മാലിന്യം തള്ളിയത്. സംഭവത്തിൽ നഗരസഭയ്ക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ടാങ്കർ ലോറിയിൽ എത്തിയ സംഘം റോഡരികിൽ വാഹനം നിർത്തി തണ്ണീർതടത്തിലേയ്ക്കും റോഡിലേയ്ക്കും മാലിന്യം തള്ളിയത്. ഇതുവഴി എത്തിയ യുവാക്കളുടെ സംഘം വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ജാഗ്രത ന്യൂസ് ലൈവിന് അയച്ചു നൽകുകയുമായിരുന്നു. തുടർന്ന് ജാഗ്രത ന്യൂസ് ലൈവ് സംഘം വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ടാങ്കർ ലോറിയുടെ നമ്പരും വിശദാംശങ്ങളും ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചേർത്തല നഗരസഭ നിർമ്മിച്ച കക്കൂസ് മാലിന്യ സംസ്‌കരണ യൂണിറ്റിൽ ലൈസൻസ് നേടിയ ടാങ്കർ ലോറിയാണ് ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ടാങ്കർ ലോറിയുമായി ചേർത്തല വരെ എത്തി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു പകരം ഇരട്ടി ലാഭം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ റോഡരികിൽ മാലിന്യം തള്ളുന്നത്. ഇതു സംബന്ധിച്ചു കോട്ടയം നഗരസഭയിലും ഈസ്റ്റ് പൊലീസിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചേർത്തല നഗരസഭയ്ക്കും പരാതി നൽകിയിട്ടുണ്ട്.