കോട്ടയം: കഞ്ഞിക്കുഴിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ. അറ്റകുറ്റപണികൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. കെ കെ റോഡിൽ കഞ്ഞിക്കുഴിയിൽ ബസ് സ്റ്റോപ്പിന് സമീപമാണ് റോഡരികിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മാസങ്ങളോളമാണ് ഇത്തരത്തിൽ ഇവിടെ വെള്ളം പൈപ്പ് പൊട്ടി പാഴാകുന്നത്. ഇതിനു സമീപത്തായാണ് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഓഫിസും, ശുചിത്വ മിഷന്റെ ജില്ലാ ഓഫിസും പ്രവർത്തിക്കുന്നത്.
ഈ ഓഫിസിനു സമീപത്തായാണ് ഇത്തരത്തിൽ വെള്ളം പാഴാകുന്നത്. ഈ ഓഫിസിലെ മേലുദ്യോഗസ്ഥരും ജീവനക്കാരും അടക്കമുള്ളവർ നിരവധി തവണ ജല അതോരിറ്റി അധികൃതരെ ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. എന്നിട്ടു പോലും പ്രദേശത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പൈപ്പ് പൊട്ടി പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളം റോഡരികിൽ കെട്ടിക്കിടക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകും വളരുന്നുണ്ട്. ഇതോടെ ഇവിടെ കൊതുകുശല്യവും അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.