കാഞ്ഞിരപ്പള്ളി: പെയിന്റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂവപ്പള്ളി കണ്ടത്തിങ്കൽ വീട്ടിൽനിവിൻ ജോസഫ് (27), കൂവപ്പള്ളി തണ്ണിപ്പാറ തട്ടാറു കുന്നേൽ വീട്ടിൽ എബിൻ മാത്യു എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതികളായ നിബിൻ ജോസഫും, എബിൻ മാത്യുവും സുഹൃത്തായ ജോജി ജോണിനോടൊപ്പം നരകംപടി ഭാഗത്തുള്ള റബർ തോട്ടത്തിലെ ഷെഡിൽ വച്ച് ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ നിവിനും, എബിനും കൂടി ചേർന്ന് ജോജി ജോണിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു.
അതിനുശേഷം ഒടുവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിന്റോ. പി.കുര്യൻ. എസ് ഐ മാരായ ഷംസുദ്ദീൻ,അരുൺ സി.പി.ഒ മാരായ സതീഷ് ചന്ദ്രൻ, വിശാൽ. വി. നായർ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.