കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം : സിപിഎം നേതാവ് അഡ്വ റെജി സഖറിയക്ക് പരിക്ക്

കോട്ടയം : വാഹനാപകടത്തിൽ സിപിഎം നേതാവ് അഡ്വ റെജി സഖറിയയ്ക്ക് പരിക്ക്. ഇതിനിടെ ഇദേഹത്തിന്റെ പരിക്ക് ഗുരുതരമെന്ന് വ്യാജ പ്രചാരണവും ഉണ്ടായി. റെജി സഖറിയ സഞ്ചരിച്ച വാഹനം വ്യഴാഴ്ഴ്ച പകൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു അപകടത്തിൽ പെട്ടത്.
കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റെജിയുടെ കൈക്ക് പൊട്ടലുണ്ട്.പരിക്കേറ്റ റെജിയെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. എന്നാൽ സിപിഎം നേതാവിന് വാഹനാപകടത്തിൽ പരിക്ക് അടിയന്തിര ശസ്ത്ര ക്രിയയ്ക്ക് വിധേയനാക്കുമെന്ന വ്യാജ വാർത്തയാണ് ഓൺ ലൈൻ മാധ്യമം വഴി പ്രചരിച്ചത്. ഇതിൽ വസ്തുതയില്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Advertisements

Hot Topics

Related Articles